ഗുരുവായൂർ:സര്‍വ്വീസില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കുന്ന ഗുരുവായൂര്‍ ദേവസ്വം ചുമര്‍ച്ചിത്ര പഠന കേന്ദ്രം പ്രിന്‍സിപ്പലും ചിത്രകാരനുമായ കെ.യു. കൃഷ്ണകുമാറിനെ ആദരിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളജ് സംസ്‌കൃത വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ആദരം. വിശ്വപ്രസിദ്ധ ഫോട്ടോഗ്രാഫറും ഗ്രന്ഥകാരിയുമായ പത്മശ്രീ പെപിത സേത്ത്, ആദര ചടങ്ങില്‍ മുഖ്യാതിഥിയായി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി.എസ്.വിജോയ് അധ്യക്ഷനായി. വിവിധ ഡിപാര്‍ട്ടുമെന്റുകളിലെ അധ്യാപകരായ ഡോ. എം.കെ.ഹരിനാരായണന്‍, ഡോ. വി.എന്‍.ശ്രീജ, ഡോ.ഇ.കെ. സുധ, ഡോ.ലക്ഷ്മി ശങ്കര്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ മുരളി പുറനാട്ടുകര, രാജലക്ഷ്മി മാനാഴി, ചിത്രകാരന്‍ നളിന്‍ ബാബു എന്നിവര്‍ സംസാരിച്ചു. കൃഷ്ണകുമാര്‍ മറുപടി പ്രസംഗം നടത്തി. കൃഷ്ണ കുമാറിനുള്ള കോളേജിന്റെ ഉപഹാരം, ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. പി.എസ്.വിജോയ് കൈമാറി.
ഗുരുവായൂര്‍ ദേവസ്വം ചുമര്‍ച്ചിത്ര പഠന കേന്ദ്രം പ്രിന്‍സിപ്പലും ചിത്രകാരനുമായ കെ.യു.കൃഷ്ണകുമാറിനെ ആദരിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് സംസ്‌കൃത വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആദരം
