അണ്ടത്തോട് വീട് കയറി അക്രമം; രണ്ട് പേർ അറസ്റ്റിൽ

പുന്നയൂർക്കുളം:അണ്ടത്തോട് വീട് കയറി അക്രമം നടത്തിയ സംഭവത്തിൽ രണ്ട് പേരെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു.അണ്ടത്തോട് സ്വദേശികളായ കുന്നമ്പത്ത് ഫഹദ് (27), മുഹമ്ദ് യാസിര്‍ (23)എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് വീട് കയറി അക്രമം നടന്നത്. അക്രമത്തിൽ ഒരാൾക്ക് കുത്തേൽക്കുകയും രണ്ട് സ്ത്രീകൾക്ക് പരിക്കേല്ക്കുകയും ചെയ്തു. അണ്ടത്തോട് ബീച്ച് റോഡിൽ മേളിയിൽ വീട്ടിൽ ഷമീം (26),മേളിയിൽ വീട്ടിൽ ആമിനു (51), റാബിയ (36) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷമീമിനാണ് കുത്തേറ്റത്. രണ്ട് ബൈക്കുകളിലായി എത്തിയ നാല് പേര് അടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റവർ പറഞ്ഞു.അക്രമി സംഘം വീടിന്റെ ജനൽ ചില്ലുകളും തകർത്തിരുന്നു. മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് കരുതുന്നു

Leave a Reply

Your email address will not be published. Required fields are marked *