ഗുരുവായൂർ :കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച് . ആർ.എ )
നേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന അന്തരിച്ച സി.എ. ലോകനാഥിൻ്റെ ഒന്നാം അനുസ്മരണ സമ്മേളനം ഗുരുവായൂർ രുഗ്‌മിണി റീജൻസി ഹാളിൽ പ്രസിഡണ്ട്
ഒ.കെ. ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ നടന്നു.ചടങ്ങ് കെ. കെ . വത്സരാജ് എം.എൽ .എ.ഉദ്ഘാടനം ചെയ്തു.പ്രശസ്ത സിനിമാ താരം ശിവജി ഗുരുവായൂർ അനുസ്‌മരണ പ്രഭാഷണം നടത്തി.എസ് എസ് എൽ .സി വിദ്യാർത്ഥികൾക്കുളള ആദരം നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദനും പഠനോപകരണ വിതരണം നഗരസഭ വൈസ് ചെയർമാൻ കെ.കെ. ജ്യോതിരാജും പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അഭിനന്ദനം ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണനും നിർവ്വഹിച്ചു.കെ.എച്ച്.ആർ.എ.സംസ്ഥാന വൈസ്പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത്,സംസ്ഥാന ട്രഷറർ
സി.ബിജുലാൽ ,ജി.കെ.പ്രകാശ് ,പ്രേമരാജ് ചൂണ്ടലാത്ത്,വി.ആർ.സുകുമാർ ,ജോണി ,
ആർ ജയകുമാർ ,ടി.എൻ മുരളി ,
പുതുർ രമേശ് ,ആൻ്റോ തോമസ് ,
അഡ്വ.രവി ചങ്കത്ത് ,മോഹനകൃഷ്ണൻ ഓടത്ത് എന്നിവർ സംസാരിച്ചു.രവീന്ദ്രൻ നമ്പ്യാർ സ്വാഗതവും എൻ.കെ. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു
സി.എ. ലോകനാഥ് അനുസ്മരണം നടത്തി. ഹോട്ടൽ മേഖല നേരിടുന്ന വെല്ലുവിളികൾ നിയമസഭയിൽ ഉന്നയിക്കുമെന്ന് കെ.കെ. വത്സരാജ് എം.എൽ.എ.
