അബ്ദുൾ പുന്നയൂർക്കുളത്തിന് ആദരം

ഗുരുവായൂർ:ശ്രീ വാതലയേശൻ ഇവൻ്റ്സ് യോഗം ഗുരുവായൂരിൽ നടന്നു. മുനിസിപ്പൽ ഫ്രീഡം ഹാളിൽ നടന്ന യോഗം ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി കക്കാട് കിരൺ ആനന്ദ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. രാജൻ പുഷ്പാജ്ഞലി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചുമർചിത്രകലാകേന്ദ്രം മുൻ പ്രിൻസിപ്പാൾ ഡ്വേ.കെ.യു കൃഷ്ണകുമാർ എഴുത്തുകാരൻ
അബ്ദുൾ പുന്നയൂർക്കുളത്തെ
ആദരിച്ചു.ഹ്യൂസ്‌ററൺ കേരളാ റൈറേറഴ്‌സ് ഫോറത്തിൻ്റെയും ലാനയുടെയും പുരസ്കാരം നേടിയതിനാണ് ആദരം.
35 വർഷമായി അരലക്ഷത്തോളം അയ്യപ്പഭക്തരെ കാൽനടയായി ശബരിമലക്ക് കൊണ്ടുപോയിരുന്ന ഗുരുസ്വാമി, ബാബു കോയിപ്പുറത്ത് രചനയും സംഗീതവും നിർവ്വഹിച്ച ‘ശാസ്താമൃതം” എന്ന ആൽബത്തിലെ മൂന്ന് ഗാനങ്ങളുടെ വീഡിയോ പരിപാടിയിൽ പ്രദർശിപ്പിച്ചു.ദൃശ്യമാധ്യമ പ്രവർത്തകനായ പ്രദീപ് നാരായണനാണ് ഇതിന്റെ സംവിധാനം നിർവ്വഹിച്ചത്.
കലാമണ്ഡലം കൊളാത്താപ്പുളളി നാരായണൻ നമ്പൂതിരിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ഞമനേങ്ങാട് തിയ്യറ്റർ വില്ലേജ് നിർമ്മിച്ച “അപൂരക സമത്വം”എന്ന ഹ്രസ്വ ചിത്രത്തിൻ്റെ പ്രദർശനവും ഉണ്ടായിരുന്നു.പ്രദീപ് നാരായണൻ സ്വാഗതവും സജീവ് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *