ചേർപ്പ്:സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ
യുവാവിന് സൂര്യാഘാതമേറ്റു. ചാത്തകുടം വടക്കേപുരയ്ക്കൽ
രതീഷിനാണ് പൊള്ളലേറ്റത്. ഉച്ചയ്ക്ക്
ഒരു മണിയോടെ പൂച്ചുണ്ണി പാടം
ഭാഗത്തേക്ക് യാത്ര ചെയ്യവേ
തിരുവുള്ളക്കാവ് തെക്കേനടയ്ക്ക്
സമീപത്ത് വെച്ചാണ് സംഭവം.
ശരീരത്തിൽ നീറ്റൽ
അനുഭവപ്പെട്ടെങ്കിലും രതീഷ്
കാര്യമാക്കിയില്ല. രാത്രി
വീട്ടിലെത്തിയപ്പോൾ രണ്ട് കയ്യിലും
കാലിലും ചെറിയ പോളകൾ ഉണ്ടായി.
പിന്നീട് പോളകൾ വലുതായി
വ്യാപിക്കുകയായിരുന്നു. ഇന്ന്
രാവിലെ ചേർപ്പ് സാമൂഹികാരോഗ്യ
കേന്ദ്രത്തിൽ എത്തി രതീഷ് ചികിത്സതേടി.
കനത്ത ചൂട്;ചേർപ്പിൽ സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു
