വൈലത്തൂര്‍ സെന്റ് സിറിയക് പളളിയിൽ ദുഃഖ വെള്ളിയോടനുബന്ധിച്ച് പീഡാനുഭവ തിരുകര്‍മ്മങ്ങള്‍ നടത്തി

പുന്നയൂര്‍ക്കുളം:വൈലത്തൂര്‍ സെന്റ് സിറിയക് ദേവാലയത്തിൽ ദുഃഖ വെള്ളിയോടനുബന്ധിച്ച് പീഡാനുഭവ തിരുകര്‍മ്മങ്ങള്‍ നടത്തി.വികാരി ഫാ. വർഗീസ് പാലത്തിങ്കൽ തിരുകര്‍മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.വൈകീട്ട്  യേശുവിന്റെ പീഡാനുഭവത്തെ അനുസ്മരിച്ചു കുരിശുകള്‍ പിടിച്ചു വിലാപയാത്ര നടത്തി.
പള്ളിയില്‍ നിന്നാരംഭിച്ച വിലാപയാത്ര മണികണ്ടേശ്വരം കുരിശുപള്ളിലെത്തി തിരിച്ച് ദേവാലയത്തില്‍ സമാപിക്കും.
ശനിയാഴ്ച രാത്രി 11.30നു യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ അനുസ്മരിച്ച് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും ഈസ്റ്റർദിന വിശുദ്ധ കുര്‍ബ്ബാനയോടെ സമാപനം കുറിക്കും.കൈക്കാരന്‍മാരായ ഡെന്നി തലക്കോട്ടൂര്‍,ജോര്‍ജ് ചുങ്കത്ത്,ജോസ് വടക്കൻ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *