വടക്കേകാട് എ ഡി എസ് തലത്തിൽ ‘ഒന്നിച്ചിരിക്കാം ഒത്തിരി പറയാം’ബാലസദസ്സ് ക്യാമ്പയിൻ സംഘടിപ്പിച്ചു

വടക്കേകാട്:മോഡൽ സി ഡി എസ്സിലെ എ ഡി എസ് തലത്തിൽ ‘ഒന്നിച്ചിരിക്കാം ഒത്തിരി പറയാം’ ബാലസദസ്സ് ക്യാമ്പയിൻ സംഘടിപ്പിച്ചു.പഞ്ചായത്തിലെ16 വാർഡുകളിലും മെമ്പർമാരുടെ അദ്ധ്യക്ഷതയിൽ ചടങ്ങ് നടന്നു.
14-ാംവാർഡിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ ഉദ്ഘാടനം ചെയ്തു.ഗാന്ധി അനുസ്മരണവും വിദ്ധ്യാർത്ഥികളെ അനുമോദിക്കലും നടന്നു.
കുടുംബശ്രീ ചെയർ പേഴ്സൺ പ്രബീന സത്യൻ, ബാലസഭ ആർ. പി നിഷബിനോജ്,കമ്മ്യൂണിറ്റി കൗൺസിലർ ഭാഗ്യലക്ഷ്മി , വിവിധ വാർഡുകളിലെ ആർപി മാരും എ ഡി എസ്, സി ഡി എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *