വൈലത്തൂർ ഈസ്റ്റ് എ.എൽ.പി.സ്കൂളിൽ പുതുവർഷാഘോഷം

വൈലത്തൂർ: ഈസ്റ്റ് എ.എൽ.പി സ്കൂളിൽ അധ്യാപകരും,വിദ്യാർത്ഥികളും ചേർന്ന് പുതുവത്സരത്തെ വരവേറ്റു. പുതുവർഷാഘോഷ എച്ച് എം ജിയോ ജോർജ് വി ഉദ്ഘാടനം ചെയ്തു. അധ്യാപകരെല്ലാവരും ചേർന്ന് പുതുവർഷ ജ്യോതി തെളിയിക്കുകയും പുതുവർഷ സമ്മാനങ്ങളും,ആശംസകളും കൈമാറുകയും ചെയ്തു. എല്ലാവർക്കുമുള്ള പുതുവർഷ സമ്മാനങ്ങൾ രക്ഷിതാക്കളുടെ സഹകരണത്തോടെ വിദ്യാലയത്തിൽ ക്രമീകരിച്ചിരുന്നു.ആഘോഷങ്ങൾക്ക് അധ്യാപകരായ എ.എ. സിസി, ജോളി ജോസ് എൻ,വിൻസി ജോസ്, ഫ്ലെമി.സി പ്രസാദ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *