കുന്നംകുളം നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം; ട്രാഫിക്ക് അഡ്വൈസറി യോഗം ചേര്‍ന്നു.

കുന്നംകുളം: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും ട്രാഫിക് പരിഷ്കാരങ്ങൾ ഊർജ്ജിതമാക്കുന്നതിനുമായി കുന്നംകുളം നഗരസഭ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം ചേർന്നു.നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, നഗരത്തിൽ നിലവിലുള്ള ട്രാഫിക് നിയന്ത്രണങ്ങൾ കൂടുതൽ കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചു.
നഗരത്തിലെ യാത്രാക്ലേശം കുറയ്ക്കുന്നതിനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി യോഗത്തിൽ എടുത്ത പ്രധാന തീരുമാനങ്ങൾ താഴെ പറയുന്നവയാണ്:
പ്രധാന തീരുമാനങ്ങൾ :- ബസുകൾക്ക് കർശന നിർദ്ദേശം: രാവിലെ 7 മണി മുതൽ വൈകീട്ട് 7 മണി വരെ എല്ലാ ബസുകളും നിർബന്ധമായും പുതിയ ബസ് സ്റ്റാൻഡിൽ കയറി മാത്രമേ സർവീസ് നടത്താവൂ.
പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ ബസുകൾ നിർത്തുന്നതിന് സമയക്രമം നിശ്ചയിച്ച് നിയന്ത്രണം ഏർപ്പെടുത്തും.
അനധികൃത പാർക്കിങ്ങിനെതിരെ നടപടി: നഗരത്തിലെ അനധികൃത പാർക്കിങ് പൂർണ്ണമായും ഇല്ലാതാക്കും.

Leave a Reply

Your email address will not be published. Required fields are marked *