പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രം മന്ദലാംകുന്ന് സബ് സെന്റർ ഉദ്ഘാടനം ചെയ്തു

പുന്നയൂർ :ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 29 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രം മന്ദലാംകുന്ന് സബ് സെന്ററിന്റെ ഉദ്ഘാടനം ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ നിർവഹിച്ചു. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റഹീം വീട്ടിപറമ്പിൽ, സ്ഥിരം സമിതി അധ്യക്ഷൻന്മാരായ കെ.എ.വിശ്വനാഥൻ മാസ്റ്റർ,എ.കെ. വിജയൻ, പഞ്ചായത്ത് അംഗങ്ങളായ അസീസ് മന്ദലാംകുന്ന്,ചിതു രാജേഷ് പൊതുപ്രവർത്തകരായ വി.കെ.ഇർഷാദ്, പി. വി.ജാബിർ,ഡോ: നിത. ടി.ജി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *