അണ്ടത്തോട് കുടുംബരോഗ്യ കേന്ദ്രം ഉദ്ഘാടനം 20 ന്

പുന്നയൂര്‍ക്കുളം:ഗ്രാമപഞ്ചായത്തിലെ  അണ്ടത്തോട് കുടുംബരോഗ്യ കേന്ദ്രം,
പാലിയേറ്റീവ് കെയർ യൂണിറ്റ്,ലാബ്,കോർട്ടേഴ്‌സ് കെട്ടിട സമുച്ചയം എന്നിവയുടെ ഉദ്ഘാടനം ഫെബ്രു.20 ന് വൈകീട്ട് 6 മണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ദേശീയ റര്‍ബ്ബണ്‍ മിഷന്‍ ഫണ്ടില്‍ നിന്നും1.31കോടി രൂപ വിനിയോഗിച്ചാണ് അണ്ടത്തോട് കുടുംബരോഗ്യ കേന്ദ്രം കെട്ടിട സമുച്ചയം പൂര്‍ത്തീകരിച്ചത്.
5670 സ്ക്വയർ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ ഇരുനിലകളിലായാണ് പ്രാഥമികാരോഗ്യ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കിയത്. ഒന്നാം നിലയില്‍ പാലിയേറ്റീവ് റൂം, ലാബ്, പ്രതിരോധ കുത്തി വെയ്പ് റൂം, ഫിസിയോതെറാപ്പി,ഭിന്നശേഷി സൗഹൃദ ശൗചാലയം, വിശ്രമസ്ഥലം തുടങ്ങിയ സൗകര്യങ്ങളും രണ്ടാം നിലയില്‍ എല്‍.എച്ച്.ഐ റൂം, എച്ച്.ഐ റൂം, ജെ.പി.എച്ച് ഐ റൂം, ജെ.എച്ച്.ഐ റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്.കേന്ദ്രത്തോട് ചേര്‍ന്ന് ക്യാട്ടേഴ്‌സ് കെട്ടിടവും നിര്‍മ്മിച്ചിട്ടുണ്ട്. 2035 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ രണ്ട് കിടപ്പ് മുറികള്‍, അടുക്കള, ഡൈനിങ്ങ് റൂം, ലിവിങ്ങ് റൂം, വാക് ഏരിയ എന്നീ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.പഞ്ചായത്തിലെ മികവാര്‍ന്ന ആരോഗ്യ പ്രവര്‍ത്തനത്തിലൂടെ ആരോഗ്യ മികവിനുള്ള 2021-22 വര്‍ഷത്തെ ആര്‍ദ്ര കേരളം പുരസ്‌കാരം ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രാമ പഞ്ചായത്ത്കൂടിയാണ് പുന്നയൂര്‍ക്കുളം.പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷെഹീർ, വൈസ് പ്രസിഡൻ്റ് ഇ.കെ നിഷാർ, വാർഡ് അംഗം പി.എസ് അലി, എച്ച് .ഐ.റോബിൻസൺ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *