വടക്കേക്കാട് തണൽ ഡയാലിസിസ് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര,ദന്ത പരിശോധന ക്യാമ്പ് ജനുവരി 31ന്

പുന്നയൂർക്കുളം:വടക്കേക്കാട് തണൽ ഡയാലിസിസ് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര ദന്ത പരിശോധന ക്യാമ്പ് ജനുവരി 31ന് ശനിയാഴ്ച നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.
വടക്കേക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള തണൽ ഡയാലിസിസ് സെന്ററിൽ വച്ച് രാവിലെ 9 മണി മുതൽ ഒരു മണി വരെയാണ് ക്യാമ്പ്. ആര്യ ഐ കെയർ ഹോസ്പിറ്റലും മലബാർ ഡെന്റൽ കോളേജും സംയുക്തമായാണ് പരിശോധന ക്യാമ്പ് നടത്തുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന മുന്നൂറോളം പേർക്കാണ് പരിശോധന ക്യാമ്പിന് അവസരം ഉണ്ടാവുക. അർഹതപ്പെട്ട രോഗികൾക്ക് പൂർണമായും മറ്റുള്ളവർക്ക് ഭാഗികമായും സൗജന്യ തുടർ ചികിത്സയും നൽകും. തണൽ ഡയാലിസിസ് സെന്റർ വൈസ് ചെയർമാനും വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എൻ എം കെ നബീലിന്റെ അധ്യക്ഷതയിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ കെ ഷിബു ഉദ്ഘാടനം ചെയ്യും. വടക്കേക്കാട് തണൽ ഡയാലിസിസ് സ്ഥാപകൻ തടാകം കുഞ്ഞുമുഹമ്മദ് ഹാജി ചടങ്ങിൽ മുഖ്യ അതിഥി ആയിരിക്കും. പുന്നയൂർക്കുളം, പുന്നയൂർ, വടക്കേക്കാട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനുമായി 9072774626 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഭാരവാഹികളായ സക്കരിയ കുന്നച്ചാം വീട്ടിൽ, ശ്രീധരൻ മാക്കാലിക്കൽ, ഇ.വി മുഹമ്മദാലി, കുഞ്ഞുമുഹമ്മദ് വീട്ടിൽ പറമ്പിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *