പുതുതലമുറ വിഭവങ്ങൾ കരുതലോടെ വിനിയോഗിക്കണം:ഡോ ശ്രീജിത്ത് കൽപ്പുഴ

ഗുരുവായൂർ :പൂർവ്വികർ പ്രകൃതി വിഭവങ്ങൾ ആർഭാടത്തിനല്ലാതെ കരുതലോടെ വിനിയോഗിച്ചതിൻ്റെ ഭാഗമാണ് ഇന്ന് കാണുന്ന ഈ സമ്യദ്ധി . അത് പുതു തലമുറ കണ്ട് അറിഞ്ഞ് കൂടുതൽ കരുതലോടെ വിനിയോഗിച്ചാൽ മാത്രമെ ഭാവി തലമുറക്കും ഇവിടെ ജീവിതം സാധ്യമാകു എന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ ശ്രീജിത്ത് കൽപ്പുഴ ബാലഗോകുലം ഗുരുവായൂർ ജില്ലാ സമ്മേളനം കൃഷ്‌ണ വിഗ്രഹത്തിൽ മാല ചാർത്തി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കുട്ടികൾ അവരുടെ കഴിവുകളിൽ ശ്രദ്ധ കേന്ദ്രികരിച്ച് ഒന്നാമനാകാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പി.എസ്. നാരായണൻ അധ്യക്ഷത വഹിച്ചു. ബാലഗോകുലം ഉത്തര കേരളം കാര്യദർശി ടി പ്രവിൺ മുഖ്യ പ്രഭാഷണം നടത്തി. ഗോകുല ജില്ലാ കാര്യദർശി പി.കെ ശിവദാസ് പ്രവർത്തന വൃത്തം അവതരിപ്പിച്ചു. ഭാരതി പരിക്ഷയിൽ ഒന്നാം റാങ്ക് നേടിയ എ.വി രജ്ഞിത്തിനെ ചടങ്ങിൽ ആദരിച്ചു.തൃശൂർ റവന്യു ജില്ലാ അധ്യക്ഷൻ സമാപന സന്ദേശം നൽകി. എ.വി. രഞ്ജിത്ത് പി. പി സുദേവ് ,എന്നിവർ സംസാരിച്ചു.പുതിയ ഗുരുവായൂർ ഗോകുല ജില്ലാ സമിതിയെ പ്രഖ്യാപിച്ചു . പി.കെ. ശിവദാസ് അധ്യക്ഷൻ, ടി എ ശിവരാമൻ കെ.ആർ കേശവൻ ഉപധ്യക്ഷൻമാർ, എ.വി. രഞ്ജിത്ത് കാര്യദർശി,ഡി. എസ് സുജിത്ത് സഹകാര്യദർശിയായും,പി.ബി സുദേവ് ഖജാൻഞ്ചി ആയും പി എസ് ശ്രീലക്ഷ്മി ഭഗനി പ്രമുഖയായും,പി.എസ് നാരായണൻ എം.എസ് രാജൻ,ടി ബാബു അംഗങ്ങളായ സമിതിയെ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *