വടക്കേകാട് : ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ എസ്.എസ്.എൽസി, പ്ലസ് ടൂ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും മുഴുവൻ എപ്ലസ് നേടിയവരേയും, മികച്ച വിജയം കൈവരിച്ച പ്രതിഭകളേയും പഞ്ചായത്ത് പ്രസിഡന്റ് ജിൽസി ബാബു ആദരിച്ചു.പ്രതിഭകളുടെ ഭവനങ്ങളിൽ നടന്ന ആദരവ് ചടങ്ങിൽഎട്ടാം വാർഡ് മെമ്പർ മിൽന സിന്റോ ,മുൻ അംഗം എം.ഗിരീഷ്, വി.ഡി. ജെയ്ക്കബ്,എം.എ. ധർമ്മരാജൻ,സുലൈമാൻ, മുഹമ്മദുണ്ണി , വി.ജി. ഡെയ്സൺ, നോമിസ്.സി. സൈമൺ,സിന്റോ വെള്ളറ എന്നിവർ പങ്കെടുത്തു.
അഞ്ഞൂരിൽ എസ് എസ് എൽ സി,പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു
