ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ കിട്ടിയ പെരിയമ്പലം ചക്കംപൊന്നത്ത് സൗരവിനെ കോൺഗ്രസ്‌ അനുമോദിച്ചു

പുന്നയൂർക്കുളം: ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ കിട്ടിയ അണ്ടത്തോട് പെരിയമ്പലം ചക്കംപൊന്നത്ത് വീട്ടിൽ സനൽകുമാർ-സുമിത്ര ദമ്പതികളുടെ മകൻ സൗരവിനെ കോൺഗ്രസ്‌ പുന്നയൂർക്കുളം മണ്ഡലം പ്രസിഡന്റ് പി.പി. ബാബുവിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി മൊമെന്റോ നൽകി അഭിനന്ദിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി എ.എം. അലാവുദ്ധീൻ ഹാരാർപ്പണം നടത്തി.
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് അംഗം സമീറ സക്കരിയ, ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ മൂസ ആലത്തയിൽ, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി പ്രിയേഷ് അയ്യരകത്ത്, ദുബൈ ഇൻകാസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സുലൈമാൻ കറുത്താക്ക, കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ ഇസ്ഹാഖ് ചാലിൽ, എ.കെ. മൊയ്‌തീൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ സജീൽ, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് സുഹൈൽ മടപ്പൻ മറ്റു നേതാക്കളായ ഹമീദ് കോലായിൽ, കമറുദ്ദീൻ അസ്സൻപുരക്കൽ, അബ്ദുള്ള പടിഞ്ഞാറയിൽ, ഗോപി ഈച്ചരൻ, ജമാൽ തെക്കേപുറത്ത്, റാഫി മാളിയക്കൽ, ആഷിഫ് ഉൾപ്പെടെയുള്ളയുള്ളവർ പരിപാടിയിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *