വടക്കേക്കാട്:തൃശ്ശൂർ ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ വടക്കേക്കാട് ,പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളിലെ കുടുംബശ്രീ വനിതകൾക്ക് 32 ദിവസത്തെ ടൈലറിംങ് വൈദഗ്ധ്യ പരിശീലനം നൽകി.വടക്കേക്കാട് പഞ്ചായത്ത് വാണിജ്യകേന്ദ്രം ഹാളിൽ വെച്ച് നടന്ന പരിശീലനത്തിൻ്റെ സമാപന ദിവസം പരിശീലനാർഥികൾ നിർമ്മിച്ച ഉല്പന്നങ്ങളുടെ പ്രദർശനവും വിപണനവും പഞ്ചായത്ത് വൈ പ്രസിഡൻറ് ജിൻസി ബാബു ഉദ്ഘാടനം ചെയ്തു.സിഡിഎസ് ചെയർപേഴ്സൺ പ്രബീന സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്തംഗം എസ്.കെ.ഖാലിദ് ആശംസ നേർന്നു. കരുനാഗപ്പള്ളി ഐ എസ് സി ടി യുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. . വിജയകരമായി പരിശീലനം പൂർത്തീകരിച്ചവരെ ഉൾപ്പെടുത്തി വസ്ത്ര നിർമ്മാണ മേഖലയിലെ വിവിധ ഉൽപ്പന്നങ്ങളുടെ സംരംഭം കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തുടങ്ങാനും പദ്ധതിയുണ്ട്
കുടുംബശ്രീ വനിതകൾക്ക് ടൈലറിംങ് വൈദഗ്ധ്യ പരിശീലനം
