പുന്നയൂർക്കുളത്ത് ആയുഷ് ഹെൽത്ത് കോംപ്ലക്സ് ആൻഡ് ഷീ ഫിറ്റ്നസ് സെൻ്റർ ഉദ്ഘാടനം ചെവ്വാഴ്ച മന്ത്രി എം.ബി രാജേഷ് നിർവഹിക്കും

പുന്നയൂർക്കുളം:ഗ്രാമപഞ്ചായത്ത് തൃപ്പറ്റിൽ നിർമ്മാണം പൂർത്തീകരിച്ച ആയുഷ് ഹെൽത്ത് കോംപ്ലക്സ് ആൻഡ് ഷീ ഫിറ്റ്നസ് സെൻ്റർ ഉദ്ഘാടനം ചെവ്വാഴ്ച വൈകീട്ട് 3.30 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും ചടങ്ങിൽ എം കെ അക്ബർ എം.എൽ.എ അധ്യക്ഷതവഹിക്കും. പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ
തൃശ്ശൂർ കോസ്റ്റ് ഫോർഡ് കോഡിനേറ്റർ
കൃഷ്ണകുമാർ,ഡോ. സജീവ്കുമാർ,
ഡോ.ലീനറാണി,ഡോ.ഇ.എ സോണിയ, പ്രെജക്‌ട് ഡയറക്ടർ ടി.ജി അഭിജിത്ത്,
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ റഹീം വീട്ടിപറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.കെ.നിഷാർ,ഫാത്തിമ ലീനസ്, ഗ്രീഷ്മ ഷനോജ്, പ്രേമ സിദ്ധാർത്ഥൻ, മൂസ ആലത്തയിൽ തുടങ്ങിയവർ പങ്കെടുക്കും. നാഷ്ണൽ റർബൺ മിഷനും പഞ്ചായത്തും ചേർന്ന് ഒരുകോടി 13 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ കെട്ടിടനിർമ്മാണം പൂർത്തീകരിച്ചത്.തൃശ്ശൂർ കോസ്റ്റ് ഫോർഡിനായിരുന്നു നിർമാണച്ചുമതല.കെട്ടിടത്തിൽ താഴെ നിലയിൽ ആയുർവേദം,യുനാനി, സിദ്ധ, ഹോമിയോ ചികിത്സ സൗകര്യങ്ങൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.മുകൾ നിലയിൽ സ്ത്രീകൾക്കായി ഫിറ്റ്നസ് സെന്റർ, യോഗ പരിശീലന കേന്ദ്രം, എന്നിവയും സജ്ജമാക്കിയിട്ടുണ്ടെന്ന് പ്രസിഡൻ്റ് ജാസ്മിൻ ഷഹീർ, വൈസ് പ്രസിഡൻ്റ് ഇ.കെ നിഷാർ, ബിന്ദുടീച്ചർ, ഡോ. നജ്മൽ, ഡോ.കെ.എസ്.അജിത്ത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *