കടലിൽ വലയിടുന്നതിനിടെ തിരയിൽപെട്ട് മത്സ്യതൊഴിലാളി മരിച്ചു

തളിക്കുളം:കടലിൽ വലയിടുന്നതിനിടെ തിരയിൽപെട്ട് മത്സ്യതൊഴിലാളി മരിച്ചു.
നമ്പിക്കടവിൽ താമസിക്കുന്ന പേരോത്ത് കുമാരൻ മകൻ സുനിൽ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.40 ന് നമ്പിക്കടവ് ബീച്ചിൽ സീതാറാം റിസോർട്ടിന് സമീപം  കണ്ടാടി വല ഉപയോഗിച്ച് മത്സ്യബന്ധനം
നടത്തുന്നതിനിടയിലായിരുന്നു അപകടം.തിരയിൽപ്പെട്ട് മുങ്ങിതാഴ്ന്ന സുനിലിനെ നാട്ടുകാർ കരയിൽ കയറ്റി വലപ്പാട് ദയആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Leave a Reply

Your email address will not be published. Required fields are marked *