ഗുരുവായൂർ നഗരസഭ സെക്രട്ടറിക്കെതിരെ വധഭീഷണി; പ്രതികളെ അറസ്റ്റുചെയ്യാത്തത് സിപിഎം യുഡിഎഫ് ധാരണ – ബിജെപി

ഗുരുവായൂർ: നഗരസഭ സെക്രട്ടറിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം കൗൺസിലർമാരെയും സ്ത്രീയെ അപമാനിച്ച ഗുരുവായൂർ വില്ലേജ് ഓഫീസറെയും അറസ്റ്റ് ചെയ്യാത്തതിനും പിന്നിൽ സിപിഎം യുഡിഎഫ് ധാരണ.പൊതുസമൂഹത്തെ കബളിപ്പിക്കുന്ന തരത്തിലാണ് ഗുരുവായൂർ നഗരസഭയിലെ സിപിഎം യുഡിഎഫ് ഒത്തുതീർപ്പുകൾ നടക്കുന്നത്.
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് നഗരസഭാ സെക്രട്ടറിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം കൗൺസിലർമാർക്കെതിരെ ചുമത്തിയ ജാമ്യം ഇല്ലാ വകുപ്പുകൾ അടക്കം എടുത്തു മാറ്റി നിസ്സാര വകുപ്പുകൾ ചുമത്തിയപ്പോൾ യുഡിഎഫ് മൗനം പാലിക്കുന്നത്… മാത്രമല്ല സ്ത്രീയെ അപമാനിച്ച ഇടതുപക്ഷ യൂണിയന്റെ നേതാവായ ഗുരുവായൂർ വില്ലേജ് ഓഫീസറെ അറസ്റ്റു ചെയ്യാത്തതിന് പിന്നിലും യുഡിഎഫ്- സിപിഎം  ഒത്തുതീർപ്പിന്റെ ഭാഗമായാണ്..ഈ രണ്ട് വിഷയങ്ങളിലും നടന്ന ഒത്തുതീർപ്പ് രാഷ്ട്രീയം പൊതു സമൂഹത്തിന് മുന്നിൽ ബി.ജെ.പി കൊണ്ടു വരുമെന്ന് ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *