തൃശൂർ:തൃശൂർ വെള്ളാനിക്കരയിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാനിക്കര കാർഷീക സർവകലാശാല ക്യാമ്പസിലെ വെള്ളാനിക്കര സർവ്വീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആൻ്റണി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃത്ദേഹം കണ്ടെത്തിയത്. ആൻ്റണിയുടെ മൃത്ദേഹം തലക്ക് അടിയേറ്റ നിലയിൽ ബാങ്കിന് മുൻവശത്ത് നിന്നാണ് കണ്ടെത്തിയത്.അരവിന്ദാക്ഷൻ്റെ മൃത്ദേഹം ബാങ്കിന് പുറക് വശത്തുള്ള കാനക്കരികിൽ നിന്നാണ് കണ്ടെത്തിയത്.മൃത് ദേഹത്തിന് സമീപം വിഷകുപ്പിയും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനു ശേഷമുള്ള ആത്മഹത്യ എന്നാണ് പൊലീസ് നിഗമനം. ഇവർ തമ്മിൽ ജോലി സംബന്ധമായി തർക്കം നിലനിന്നിരുന്നതായും പറയപ്പെടുന്നുണ്ട്.
തൃശൂർ വെള്ളാനിക്കരയിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി
