പാലയൂർ പള്ളി തിരുന്നാളിന് തുടക്കമായി

ചാവക്കാട്:പാലയൂർ സെൻ്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തിരുന്നാളിന് തുടക്കമായി. ശനിയാഴ്‌ച ദിവ്യബലിക്കു ശേഷം കൂടുതുറക്കൽ ശുശ്രുഷയോടുകൂടി തിരുനാൾ തിരുക്കർമങ്ങൾക്ക് ആരംഭം കുറിച്ചു .ദിവ്യ ബലിക്കും, കൂടു തുറക്കൽ ശുശ്രുഷകൾക്കും തൃശ്ശൂർ അതിരൂപത വികാരി ജനറാൾ മോൺസിഞ്ഞൂർ ജെയ്‌സൺ കൂനസ്ലാക്കൽ കാർമികത്വം വഹിച്ചു. തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ.ഡേവിസ് കണ്ണമ്പുഴ,അസി.വികാരി ഫാ. ക്ലിന്റ് പാണെങ്ങാടൻ എന്നിവർ സന്നിഹിതനായിരുന്നു. ഉച്ചക്ക് 2 മണിയോടുകൂടി ആരംഭിച്ച അമ്പ്, വള, ശൂലം എഴുന്നള്ളിപ്പ് രാത്രി 10 മണിക്ക് സമാപിച്ചു. തുടർന്ന് വർണ്ണമഴയും മെഗാ ബാൻഡ് മേളവും അരങ്ങേറി. ഇടവകയിലെ പ്രവാസികൾ ചേർന്നൊരുക്കിയ ദീപാലങ്കാരവും തിരുനാളിന് മനോഹരമാക്കി. ട്രസ്റ്റിമാരായ ഹൈസൺ പി എ,ഫ്രാൻസിസ് ചിരിയംകണ്ടത്ത്, സേവ്യർ വാകയിൽ, ചാക്കോ പുലിക്കോട്ടിൽ,തിരുനാൾ ജനറൽ കൺവീനർ ഷാജു ടി ജെ എന്നിവർ നേതൃത്വം നൽകി. ഇന്ന് കാലത്ത്  ദിവ്യബലിക്ക് ശേഷം ഉച്ചക്ക് 1.30വരെ ഊട്ട് നേർച്ച ഭക്ഷണവും, നേർച്ച പായസവും പാർസൽ ആയി ലഭിക്കുമെന്നു പാർസൽ കൺവീനർ എൻ എൽ ഫ്രാൻസിസ് അറിയിച്ചു. രാവിലെ ആഘോഷമായ തിരുനാൾ കുർബാനക്ക് റവ ഫാ ജോയ് പുത്തൂർ മുഖ്യ കർമികത്വവും, റവ. ഡോ. ഷിജോ ചിരിയകണ്ടത്ത് തിരുനാൾ സന്ദേശവും നൽകും .ഉച്ച തിരിഞ്ഞ് 2 മണിക്ക് തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികത്വം നൽകുന്ന സമൂഹ മാമ്മോദീസ ഉണ്ടായിരിക്കുന്നതാണ്. പാലയൂർ ജൂതൻ ബസാറിലേക്ക് തിരുനാൾ പ്രദക്ഷിണം നടക്കും. തിരുനാൾ പ്രദക്ഷണത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർ തോമസ് വാകയിൽ അറിയിച്ചു. പ്രദക്ഷിണത്തിന് ശേഷം മലബ്രോസ് ക്ലബ് ഒരുക്കുന്ന പൂഞ്ഞാർ നവാദര ബാൻഡ് ടീം അവതരിപ്പിക്കുന്ന ബാൻഡ് വാദ്യ മേളം ഉണ്ടായിരിക്കും. തിങ്കളാഴ്‌ച വൈകീട്ട് 7 മണിക്ക് ആന്റോ പാലയൂർ ഒരുക്കുന്ന പാലാ കമ്മ്യൂണിക്കേഷൻ്റെ നേതൃത്വത്തിൽ ഗാനമേളയും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *