ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഗൾഫിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ  പ്രതിക്ക് 33 വർഷം തടവും 1.60 ലക്ഷം രൂപ പിഴയും

കുന്നംകുളം: ജോലി വാഗ്ദാനം ചെയ്ത്  യുവതിയെ ഗൾഫിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്ത് പെൺവാണിഭത്തിന് ഉപയോഗിച്ച കേസിൽ19  വർഷത്തിന് ശേഷം പ്രതിക്ക് 33 വർഷം തടവും 1.60 ലക്ഷം രൂപ പിഴയും കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചു.ആലംങ്കോട് കണ്ടുകുളങ്ങര വീട്ടിൽ അഷറഫി (47) നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എസ്.ലിഷ ശിക്ഷിച്ചത്.      ജോലി വാഗ്ദാനം നൽകി യുവതിയെ മറ്റു പ്രതികളായ ലത്തീഫ്, ഉഷ എന്നിവരുമായി ചേർന്ന് വിദേശത്തേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച്  ബലാസംഗം ചെയ്യുകയും, പെൺ വാണിഭത്തിന് ഉപയോഗിക്കുകയും ചെയ്യ്ത കേസിലാണ് പ്രതിയെ കുറ്റക്കാരനാണെന്ന്  കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. 2004 ലാണ് കേസ്സിന് ആസ്പദമായ സംഭവം.സംഭവത്തിന്‌ ശേഷം വിദേശത്തായിരുന്ന പ്രതി നാട്ടിൽ എത്തിയപ്പോഴാണ് പ്രതിക്ക് എതിരെയുള്ള വിചാരണ തുടങ്ങിയത്. മറ്റു പ്രതികളായിരുന്ന ലത്തീഫ് ,ഉഷ എന്നിവർക്കെതിരെ വിചാരണ തൃശൂർ കോടതിയിൽ നടന്നിരുന്നു. രണ്ട് പ്രതികളും വിചാരണക്കിടയിൽ മരണപ്പെട്ടു. അതിജീവതയുടെ പരാതി പ്രകാരം  കുന്നംകുളം എസ് ഐ ആയിരുന്ന ദിവാകരൻ നായർ കേസ് രജിസ്റ്റർ ചെയ്യുകയും. എസ് ഐ യായിരുന്ന കെ പി.ജോസ് കേസ് അന്വേഷിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.തുടർന്ന് കുന്നംകുളം സിഐ മാരായിരുന്ന അബ്‌ദുൾ കരീം, കെ കെ. രവീന്ദ്രൻ, പി സി. ഹരിദാസൻ എന്നിവർ കേസ് അന്വേഷിക്കുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. 15 സാക്ഷികളും, നിരവധി രേഖകളും, മറ്റു തെളിവുകളും പരിശോധിച്ചാണ് വിധി പ്രസ്താവിച്ചത്. .പ്രോസിക്യുഷനു വേണ്ടി അഡ്വ.കെഎസ്. ബിനോയിയും പ്രോസിക്യുഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അമൃത, അനുഷ,ജിജി എന്നിവരും കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രശോബും പ്രവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *