പുന്നയൂർക്കുളം: മേഖലയിൽ റേഷൻ വിതരണം നിലച്ചു. ഇ പോസ് സെർവർ തകരാറിലായതാണ് റേഷൻ വിതരണം മുടങ്ങിയത്.ഇതോടെ
മാസാവസാനം റേഷന്‍ വാങ്ങാനെത്തിയവര്‍ പ്രതിസന്ധിയിലായി.രാവിലെ മുതല്‍ റേഷന്‍ നല്‍കാനാവുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.
ഈ മാസത്തെ റേഷൻ വിതരണം ഇന്നത്തോടെ അവസാനിക്കുകയാണ്. റേഷന്‍ കടകള്‍ക്ക് മുന്നില്‍ നിരവധി പേരാണ് കാത്തുനില്‍ക്കുന്നത്. റേഷൻ മൊത്ത വിതരണക്കാരുടെ പ്രതിഷേധ സമരത്തെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ഈ മാസത്തേക്കുള്ള ഭക്ഷ്യ വസ്തുക്കൾ റേഷൻ കടകളിലെത്തിയത്. അതിനാൽ തന്നെ ഒട്ടുമിക്ക കാർഡുടമകളും റേഷൻ വാങ്ങിയിട്ടില്ല. അതേ സമയം സർവർ തകരാറിലായതിനെ തുടർന്ന് ഈ മാസത്തെ റേഷൻ വിതരണം
ഏപ്രിൽ 6 വരെ നീട്ടിയതായി സിവിൽ സപ്ലൈയ്സ് അധികൃതർ അറിയിച്ചു
സെർവർ തകരാർ; റേഷൻ വിതരണം നിലച്ചു. ഈ മാസത്തെ റേഷൻ ഏപ്രിൽ 6 വരെ വാങ്ങാം
