ചാവക്കാട് :മതസൗഹാർദ്ദത്തിനും സാഹോദര്യത്തിനും പേരുകേട്ട
പ്രസിദ്ധമായ എടക്കഴിയൂർ സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി ബീകുഞ്ഞി ബീവിയുടെയും ജാറത്തിലെ ചന്ദനക്കുടം കൊടികുത്ത് നേർച്ച ജനുവരി 9,10 തിയ്യതികളിൽ ആഘോഷപൂർവ്വം നടത്തപ്പെടും. 9ന് ആദ്യ കാഴ്ച്ച കൊഴപ്പാട്ട് അയ്യപ്പുവിൻ്റെ വസതിയിൽ നിന്നും ആരംഭിക്കും.ശേഷം തിരുമുൽ കാഴ്ചയും ക്ലബ്ബുകളുടെ നാട്ടുകാഴ്ചയും നടക്കും. 10 ന് രാവിലെ ഏഴ് മണിക്ക് കൊടിക്കുത്ത് കാഴ്ച യഹിയ തങ്ങളുടെ വസതിയിൽ നിന്നും ആരംഭിക്കും.കാഴ്ച്ചയിൽ തലയെടുപ്പുള്ള ഒട്ടനവധി ഗജവീരന്മാർ അണിനിരക്കും. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വ്യത്യസ്ഥങ്ങളായ ആഘോഷങ്ങൾ ജാറത്തിൽ എത്തിച്ചേർന്ന് കൊടിയേറ്റ് കർമ്മം 11.30ന് വടക്കുഭാഗം പ്രസിഡന്റ് ഇല്യാസ് നിർവഹിക്കും.തുടർന്ന് വടക്ക്, തെക്ക് ഭാഗം ക്ലബ്ബുകളുടെ കാഴ്ചകൾ പള്ളി അങ്കണത്തിൽ എത്തിച്ചേരും
പ്രസിദ്ധമായ എടക്കഴിയൂർ ചന്ദനക്കുടം കൊടികുത്ത് നേർച്ച ജനുവരി 9,10 തിയ്യതികളിൽ
