തൊഴിയൂരിൽ അജ്മീർ ഉറൂസ്: കൊടിയേറ്റവും ലങ്കർ കഞ്ഞി വിതരണവും നടത്തി

തൊഴിയൂർ: ഖാജാ ഫൗണ്ടേഷന്റെ കീഴിൽ വർഷങ്ങളായി നടന്നുവരുന്ന അജ്മീർ ഉറൂസിന്റെ ഈ വർഷത്തെ പരിപാടികൾക്ക് ആരംഭം കുറിച്ചുകൊണ്ട് കൊടിയേറ്റവും ലങ്കർ കഞ്ഞി വിതരണവും നടത്തി.
28-ൽ പരം ചേരുവകൾ ചേർന്ന കഞ്ഞിയുടെ വിതരണോദ്ഘാടനം ഉസ്താദ് ഹുസൈൻ അൻവരി മഹല്ല് പ്രസിഡണ്ട് ആലിക്കുട്ടിക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. പങ്കെടുത്തവർക്കെല്ലാം കഞ്ഞി പകർന്നു നല്കി. ഫൗണ്ടേഷൻ പ്രസിഡണ്ട് വി. എ മുഹമ്മദ് ഹാജി കൊടിയേറ്റം നിർവഹിച്ചു. തുടർന്ന് നടന്ന മഖ്ബറ സിയാറത്തിന് കല്ലൂർ അബ്ദുല്ല കുട്ടി മുസ്‌ലിയാർ നേതൃത്വം നൽകി.
ചാവക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസർ വി. കെ റഫീഖ്, ഇ. എ മുഹമ്മദുണ്ണി, ഫൈസൽ, കെ വി സൈദ് മുഹമ്മദ്, ഈ.എ നജീബ്, മുസ്തഫ പൊന്നേത്ത്,അഷ്റഫ് വടക്കത്ത് തുടങ്ങിയവർ പങ്കെടുത്തു.
ജനുവരി 10-ന് പണ്ഡിതശ്രേഷ്ഠരുടെയും സാദാത്തീങ്ങളുടെയും സാന്നിധ്യത്തിൽ മൗലിദ് മജ്‌ലിസ് നടക്കും. 11-ന് നടക്കുന്ന ആയിരക്കണക്കിനാളുകൾക്കുള്ള ഭക്ഷണവിതരണത്തോടെ ഈ വർഷത്തെ ഉറൂസിന് സമാപനം കുറിക്കും

Leave a Reply

Your email address will not be published. Required fields are marked *