ഗുരുവായൂർ:ഗുരുവായൂരിനോടുള്ള റെയിൽവെ അവഗണനക്കെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമര പരമ്പരകൾക്ക് തുടക്കം കുറിച്ച് റെയിൽവെ സ്റ്റേഷൻ പരിസത്ത് പ്രതിക്ഷേധ സമരം നടത്തി. വടക്കോട്ടുളളതിരുന്നാവായ പാത യഥാർത്ഥ്യമാകുക, നിർത്തിവെച്ച സായാഹ്ന പാസഞ്ചർ പുനരരാംഭിയ്ക്കുക, പാർക്കിംഗ് ഫീസ് കുറയ്ക്കുക, നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കുക തുടങ്ങീ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമരം കെ.പി.സി.സി സെക്രട്ടറി സി സി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള എം.പി. സുരേഷ്ഗോപി ഗുരുവായൂരിലെ ജനകീയ വിഷയങ്ങളിൽ കണ്ണടക്കുന്ന സമീപനവുമായാണ് മുന്നോട്ട് പോകുന്നതെങ്കിൽ ശക്തമായ സമരവുമായി ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു , ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ നിഷ്ക്രിയ സമീപനത്തിനെതിരായും സമരപാത തുടരേണ്ടി വരുമെന്നും സൂചിപ്പിച്ചു, മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ, കെ.പി.എ. റഷീദ്, ബാലൻവാറണാട്ട്, വി.കെ.സുജിത് , സി.എസ് സൂരജ്, പി.ഐ. ലാസർ , ശശി വാറണാട്ട്, ടി.എൻ മുരളി, സി. അനിൽകുമാർ, പ്രമീള ശിവശങ്കരൻ എന്നിവർ സംസാരിച്ചു. പ്രദീഷ് ഓടാട്ട്, ഷൈലജ ദേവൻ, ടി.കെ.ഗോപാലകൃഷ്ണൻ,സി.ജെ. റെയ്മണ്ട്, സ്റ്റീഫൻ ജോസ് , വി.എസ് നവനീത്, ശശി പട്ട ത്താക്കിൽ, മോഹൻ ദാസ് ചേലനാട്ട്, ഏ.കെ.ഷൈമിൽ . ശശി വല്ലാശ്ശേരി, വി.എ. സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി
ഗുരുവായൂരിനോടുള്ള റെയിൽവെ അവഗണന: കോൺഗ്രസ് പ്രതിഷേധ ധർണ്ണ
