ഗുരുവായൂരിൽ
ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു

ഗുരുവായൂർ:ഗുരുവായൂര്‍ നഗരസഭ പ്രദേശത്തെ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.ആരോഗ്യവിഭാഗം ജീവനക്കാര്‍ നടത്തിയ പരിശോധനയിൽ ഹോട്ടല്‍ ഒ പേര്‍ഷ്യ,സൗത്താള്‍ ഫാസ്റ്റ്ഫുഡ് എന്നിവടങ്ങളില്‍ നിന്നാണ്    പഴകിയതുംഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്. നന്ദ ടീസ്റ്റാളില്‍ നിന്നു പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.  നഗരസഭയിലെ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കണ്ണന്‍ വി. കെയുടെ നേതൃത്വത്തില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എ. നിസാര്‍, എം.ഡി റിജേഷ്, കെ.എസ്.പ്രദീപ് എന്നിവരാണ് ഹോട്ടല്‍ പരിശോധന നടത്തിയത്. ശബരിമല മണ്ഡല മകരവിളക്ക് സീസന്‍റെ  ഭാഗമായുളള പരിശോധനകളാണ് നടന്നു വരുന്നത്. വരും ദിവസങ്ങളിലും തുടര്‍ പരിശോധനകള്‍ ഉണ്ടാകുമെന്ന് സെക്രട്ടറി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *