അപകടത്തിൽ പരിക്കേറ്റ്ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

കുന്നംകുളം:വാഹനാപകടത്തിൽ
പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.വട്ടം പാടം
കരിയന്തടം വലിയകത്ത് കുറ്റിപ്പുറത്ത് വീട്ടിൽ പരേതനായ കുഞ്ഞിമുഹമ്മദ് മകൻ ഷക്കീർ( 45 ) ആണ് മരണപ്പെട്ടത്.ലോട്ടറി  വില്പനക്കാരനായിരുന്നു.
ഒരാഴ്ച മുൻപ് വട്ടം പാടത്തു വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് ഗുരുതരമായ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.അപകടത്തിൽപ്പെട്ട വാഹനം നിർത്താതെ പോയതായി പറയുന്നു. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ചെവ്വാഴച ഉച്ചതിരിഞ്ഞ് ഉള്ളിശ്ശേരി പള്ളി ഖബർസ്ഥാനിൽ സംസ്കാര ചടങ്ങുകൾ നടക്കും.ഭാര്യ: ജമീല.സഹോദരങ്ങൾ: മുംതാസ്, ബഷീർ, നസീർ, റഫീഖ്.

Leave a Reply

Your email address will not be published. Required fields are marked *