ഗുരുവായൂര്‍: നഗരസഭയിലെ അതി ദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്ക്കൂള് സ്പോണ്സര് ചെയ്യുന്ന ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി ആര് കൃഷ്ണതേജ ഐ എ എസ്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയന്, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്,ബിന്ദു അജിത്കുമാര്‍,വാര്‍ഡ് കൗണ്‍സിലര്‍ ആര് വി ഷെരീഫ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ സി.മനോജ്, പ്രിന്‍സിപ്പാള്‍ ടി എന്‍ ബിന്ദു, സ്ക്കൂള് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പി വി സത്യന്,പി ടി എ പ്രസിഡന്റ് വി പി പ്രദീപ്, നഗരസഭാ സെക്രട്ടറി എച്ച് അഭിലാഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ കൗണ്‍സിലര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വിവിധ വാര്‍ഡുകളില്‍പ്പെട്ട 11 കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റ് സ്പോണ്സര് ചെയ്തത്.
Related Posts
ഗുരുവായൂരപ്പന് വഴിപാടായി ഫുട്ബോൾ മാതൃക
- Ramesh Chembil
- November 11, 2024
- 0
ഗുരുവായൂർ:ഗുരുവായൂരപ്പന് വഴിപാടായി ഒറ്റമരത്തടിയിൽ തീർത്ത ഫുട്ബോൾ മാതൃക. ചാലക്കുടി സ്വദേശിയും ശിൽപിയുമായ ഉണ്ണി മാമ്പ്രയാണ്ഫുട്ബോൾ മാതൃകസമർപ്പണം നടത്തിയത്. ഒന്നരലക്ഷം രൂപ മോഹവില പറഞ്ഞ ഫുട്ബോൾ മാതൃകയാണിത്. ഒരു വർഷമായി ഫുട്ബോൾ മാതൃക നിർമ്മിച്ച് വീട്ടിൽ […]
തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ചു,ഓട്ടോഡ്രൈവർ കസ്റ്റഡിയിൽ
- admin
- June 30, 2026
- 0
തൃശൂർ:ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു. തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. ഈ മാസം 27ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് ജ്യോതി തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്തത്.ഇന്ന് ഉച്ചയായിട്ടും […]
പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട,14 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ
- Ramesh Chembil
- September 9, 2024
- 0
പെരുമ്പാവൂർ :പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട,14 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ. കാലടി നെട്ടിനംപിള്ളി മാണിക്യ മംഗലം കാരിക്കോട്ട് ശ്യാംകുമാർ (37), കോടനാട് മുടക്കുഴ കാഞ്ഞിരത്തിങ്കൽ ലിജോ ജോർജ് കുര്യൻ (33), ഒഡീഷ […]
