കരുണ സംഗമവും അമ്മമാർക്കുള്ള പെൻഷൻ വിതരണവും

ഗുരുവായൂർ:കരുണ ഫൗണ്ടേഷൻ മാസം തോറും നടത്തി വരുന്ന അമ്മമാർക്കുള്ള പെൻഷൻ വിതരണവും, കുടുംബ സംഗമവും  ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു.കരുണ ഫൗണ്ടേഷൻ സെക്രട്ടറി സതീഷ് വാര്യർ ചടങ്ങിൽ സ്വാഗതം പറഞ്ഞു.കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി സുരേഷ്  ആദ്ധ്യക്ഷത വഹിച്ച സംഗമം ഗുരുവായൂർ എ സി പി കെ.എം ബിജു ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ ലയൺസ് ക്ലബ് പ്രസിഡൻ്റ് വിനീത് മോഹൻ,  ട്രഷറർ പോളി ഫ്രാൻസിസ് എന്നിവർ ചേർന്ന് കരുണയിലേക്കു രണ്ടു വാക്കർ നൽകി. കരുണ ചെയർമാനും സെക്രട്ടറിയും ചേർന്ന് അവ ഏറ്റു വാങ്ങി.ഭിന്നശേഷിക്കാർക്കുള്ള പാര ഒളിംപിക്സിൽ സംസ്ഥാന ജേതാക്കളായ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളായ അയിഷ അസ്സി, ആൽബിൻ മാളിയേക്കൽ, കെ. ആർ. ശരത്ത്, അസുറ എന്നിവർക്ക് മൊമെൻ്റോ നൽകി ആദരിച്ചു. അഡ്വ.സുജിത് അയിനിപ്പുള്ളി പെൻഷൻ വിതരണം ഉദ്ഘാടനം ചെയ്തു. റിട്ട. കെഎസ്ഇബി അസ്സിസ്റ്റൻ്റ് എഞ്ചിനീയർ പുരുഷോത്തമ പണിക്കർ, റിട്ട. സിൻഡിക്കേറ്റ് ബാങ്ക് മാനേജർ നന്ദകുമാർ, ലയൺസ് ക്ലബ് ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.കരുണ വൈസ് ചെയർമാൻ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, ട്രഷറർ  സോമശേഖരൻ,ജോസ് സുവർണ്ണ,കെ.സുഗതൻ ,കെ.കെബക്കർ , കുമാർ കുന്നംകുളം,ശക്തിധരൻ,ഗീത സുരേഷ്,സുബൈദ,ഉഷ മനയിൽ, സുനിത ടീച്ചർ,രാജ ലക്ഷ്മി, ഉണ്ണികൃഷ്ണൻ,ഡേവിസ് ചുങ്കത്ത്,അക്ബർ,സന്തോഷ് അയിനിപ്പുള്ളി തുടങ്ങിയവർ നേതൃത്വം നൽകി. ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ ചടങ്ങിന് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *