ടി.എൻ. മുരളിയെ ആക്രമിച്ചവരെ കണ്ടെത്തണം – ഒ കെ ആർ മണികണ്ഠൻ


ഗുരുവായൂർ:മുൻ നഗരസഭ വൈസ് ചെയർമാനും കോൺഗ്രസ്സ് നേതാവും വ്യാപാരി പ്രസിഡൻ്റുമായ ടി.എൻ. മുരളിയെ പെപ്പർസ്പ്രെ ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കുറ്റവാളികളെ എത്രയും വേഗം കണ്ടുപിടിക്കണമെന്നും ഡിസിസി അംഗം ഒ കെ ആർ മണികണ്ഠൻ ആവിശ്യപ്പെട്ടു.ക്ഷേത്രനഗരിയുടെ പ്രധാന ഭാഗമായ മഹാരാജ ജംഗ്ഷന് സമീപത്താണ് ഇത്തരം സംഭവം ഉണ്ടായിട്ടുള്ളത്. ക്ഷേത്ര നഗരിയിലെ പ്രധാന സ്ഥലങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ എത്രയും പെട്ടെന്ന് സ്ഥാപിക്കുകയും സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടോ എന്നതും പോലീസ് അധികാരികൾ പരിശോധിക്കേണ്ടതാണ്. ഇത്തരം അനിഷ്ട സംഭവങ്ങൾ ഇനിയും ഉണ്ടാകാതിരിക്കുവാൻ ഇത് അത്യന്താപേക്ഷിതമാണ്. ഗുരുവായൂർ ക്ഷേത്രോത്സവം അടുത്തിരിക്കുന്ന സമയത്ത് വഴിവിളക്കുകളുടെയും സി.സി.ടി.വി. ക്യാമറകളുടെയും അറ്റകുറ്റപണികൾ അധികാരികൾ എത്രയും വേഗം നടത്തണമെന്നും മണികണ്ഠൻ പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *