വടക്കേക്കാട് പൈപ്പ് ലൈൻ മാറ്റുന്നത് അശാസ്ത്രീയമായി; പരാതിയുമായി കോൺഗ്രസ്സ്

വടക്കേക്കാട്:ഗുരുവായൂർ- പൊന്നാനി സംസ്ഥാന പാതയിൽ വടക്കേക്കാട് നായരങ്ങാടിയിൽ നിന്ന് മുക്കിലപീടിക വരെ ദിവസങ്ങളായി തുടരുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റുന്ന ജോലികൾ അശാസ്ത്രീയമായ രീതിയിലെന്ന് കേൺഗ്രസ്.പൈപ്പ് ലൈൻ മാറ്റുന്നതിന് കുഴിച്ചെടുക്കുന്ന മണ്ണ് നിരുത്തരവാധപരമായ രീതിയിൽ റോഡിൽ തന്നെ നിക്ഷേപിക്കുന്നത് മൂലം
ഇരുചക്രവാഹനങ്ങൾ,
കാൽനടയാത്രക്കാർ തുടങ്ങിയവർക്ക് വലിയ ബുദ്ധിമുട്ട് ആണ് അനുഭവപെടുന്നത്.പണി ആരംഭിച്ചതിന് ശേഷം നിരവധി അപകടങ്ങളാണ്
ഈ മേഖലയിൽ നടന്നത്. കൂടാതെ പൈപ്പ് മാറ്റുന്നതുമായി ബദ്ധപ്പെട്ട മാലിന്യങ്ങൾ പ്രദേശത്തു നിന്ന് വെള്ളം ഒഴിഞ്ഞ് പോവാനുള്ള കാനയിൽ  നിക്ഷേപിച്ചത് മൂലം മഴക്കാലത്ത് വലിയ രീതിയിൽ വെള്ളകെട്ട് രൂപപെടാനുള്ള സാധ്യതയുമുണ്ട്.
എത്രയും പെട്ടെന്ന് കാന വൃത്തിയാക്കാനുള്ള നടപടിയും റോഡിലൂടെ സുരക്ഷിതമായി യാത്ര ചെയ്യാനുള്ള
പ്രവൃത്തിയും സ്വീകരിക്കണമെന്ന്
ബ്ലോക്ക് കോൺഗ്രസ്സ് ഉപാദ്ധ്യക്ഷൻ ഹസ്സൻ തെക്കേപാട്ടയിൽ
ആവശ്യപ്പെട്ടു.ഇതിന് ശാശ്വത പരിഹാരം  കണ്ടില്ലെങ്കിൽ പ്രദേശവാസികൾ ഉൾപ്പടെയുള്ളവരുടെ പിന്തുണയോടെ പ്രതിഷേധം നടത്തുമെന്നും അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *