കുന്നംകുളം :പ്രധാനമന്ത്രി ദിവ്വാക്ഷയ കേന്ദ്രവും കോഴിക്കോട് അലിംകേ യും സംയുക്തമായി നടത്തുന്ന
രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയുടെ സ്ക്രീനിങ് ക്യാമ്പ് കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം ഹാളിൽ നടന്നു.
വയോജനങ്ങൾക്ക് ആവിശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യന്നതിനു മുന്നോടിയായി നടത്തിയ ക്യാമ്പ്
ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. നോർത്ത് ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.ആർ അനീഷ് മാസ്റ്റർ, കെ.എസ് രാജേഷ്,വൈസ് പ്രസിഡൻ്റ് എം.വി ഉല്ലാസ് എന്നിവർ പ്രസംഗിച്ചു.നേതാക്കളായ
സുരേന്ദ്രൻ ചിറ്റിലപള്ളി, പി.ജെ ജെബിൻ, സുഭാഷ് ആദൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കോഴിക്കോട് അലിംകേ കോഡിനേറ്റർ ഡോ . വി.അജിത് കുമാർ, മലങ്കര ആശുപത്രി ഓഡിയോളജിസ്റ്റ് ഡോ. സെലസ് എന്നിവർ പരിശോധനക്ക് നേതൃത്വം നല്കി.സ്ക്രീനിങ് ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു
കുന്നംകുളത്ത് രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയുടെ സ്ക്രീനിങ് ക്യാമ്പ് നടത്തി
