പുന്നയൂർക്കുളം:അകലാട് ബൈക്ക് അപകടത്തിൽപ്പെട്ട പുന്നയൂർ സ്വദേശി കപ്ലേങ്ങാട്ട് വീട്ടിൽ രമേശ് (51)മരണപ്പെട്ടു.ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ബൈക്കിൽ പോയിക്കൊണ്ടിരിക്കുമ്പോൾ അപസ്മാരം അനുഭവപ്പെട്ടതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. വടക്കേക്കാട് പോലിസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി.
തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മാർട്ടത്തിനായി മൃത്ദേഹം കൊണ്ടുപോയി.
ബൈക്ക് യാത്രികൻ കുഴഞ്ഞ് വീണു മരിച്ചു.
