ഐശ്വര്യ ദിലീപിനെ വീരഭദ്ര ക്ഷേത്ര സമിതി ആദരിച്ചു

അഞ്ഞൂർ : ലൈഫ് സയൻസിൽ യു.ജി.സി നെറ്റ് ജെ.ആർ.എഫ്, അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതകൾ കരസ്ഥമാക്കിയ ഐശ്വര്യ ദിലീപിനെ വീരഭദ്ര ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. അഖിലേന്ത്യാ തലത്തിൽ 142-ാം റാങ്ക് നേടിയാണ് ഐശ്വര്യ ഈ വിജയം സ്വന്തമാക്കിയത്. ചടങ്ങിൽ സമിതി പ്രസിഡന്റ് മംഗൾ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹരി ഉപഹാരം സമർപ്പിച്ചു.ജോയിന്റ് സെക്രട്ടറി, മറ്റ് ഭരണസമിതി അംഗങ്ങൾ,നാട്ടുകാർ ചടങ്ങിൽ സംബന്ധിച്ചു. ഐശ്വര്യയുടെ തുടർപഠനത്തിനും ഗവേഷണ പ്രവർത്തനങ്ങൾക്കും യോഗം ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *