കേരള സുന്നീ ജമാഅത്ത് മീലാദ് സമ്മേളനം നടത്തി

വടക്കേക്കാട്: ‘ഉത്തമ ഗുരു’ എന്ന ശീർഷകത്തിൽ കേരള സുന്നീ ജമാഅത്ത് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന മീലാദ് കാംപെയ്നിന്റെ ഭാഗമായി ചാവക്കാട് മേഖലാ കമ്മിറ്റി ബഹുജന സമ്മേളനം നടത്തി.തൊഴിയൂരിൽ നടന്ന സമ്മേളനം പാണക്കാട് സയ്യിദ് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ഡോ:കെ വി സൈദ് മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ മൗലവി അശ്റഫ് ബാഖവി എം.ഡി ഒടിയപാറ പ്രമേയ പ്രഭാഷണം നടത്തി.പാലേമാവ് മഹല്ല് ഖത്വീബ് എം. മുഹിയുദ്ധീൻ  ദാരിമി മൗലിദിന് നേതൃത്വം നൽകി.സമ്മേളനത്തിന്റെ ഭാഗമായി നടന്ന ആദരം പരിപാടിയിൽ 35 വർഷമായി മുഅല്ലിം സേവനത്തിൽ തുടരുന്ന ഉസ്താദ് അബ്ദന്നാസിർ മുസ്‌ലിയാർ, 70 വയസ്സ് പിന്നിട്ട ഒലക്കയൂർ  മുഹമ്മദ് സാഹിബ്, എ.പി മുഹമ്മദ് ഹാജി തുടങ്ങിയവരെ ആദരിച്ചു.സയ്യിദ് ഹസൻ ജിഫ്രി മൂന്നിയൂർ ശാളണിയിച്ചു ആദരവ് നിർവ്വഹിച്ചു. സ്വദഖത്തുല്ല മൗലവി കാടാമ്പുഴ ആമുഖഭാഷണം നടത്തി.സമ്മേളനത്തിൽ മുനിസിപ്പൽ കൗൺസിലർ ഫൈസൽ പൊട്ടത്തിയിൽ,ഇ.എ മുഹമ്മദുണ്ണി മാസ്റ്റർ,ഹകീം വെളിയത്ത് തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഖമറുദ്ദീൻ വഹബി ചെറുതുരുത്തി സ്വാഗതവും ജലീൽ വഹബി അണ്ടത്തോട് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *