വടക്കാഞ്ചേരിയിൽകാട്ടുപന്നി വേട്ടക്ക് വേണ്ടി വെച്ച വൈദ്യുതി ക്കെണിയിൽപ്പെട്ട് യുവാവ് മരിച്ചു

വടക്കാഞ്ചേരിയിൽ
കാട്ടുപന്നി വേട്ടക്ക് വേണ്ടി വെച്ച വൈദ്യുതിക്കെണിയിൽ അകപ്പെട്ട് യുവാവ് മരിച്ചു.വടക്കാഞ്ചേരി വിരുപ്പാക്കയിലാണ് സംഭവം.വിരുപ്പാക്ക സ്വദേശി ഷെരീഫ് ആണ് മരിച്ചത്.പന്നിയെ പിടികൂടുന്നതിന് സ്ഥാപിച്ച വൈദ്യുത ഷോക്ക് ഏൽക്കുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് അപകടം നടന്നതെന്ന് കരുതുന്നു.ഇന്ന് രാവിലെയാണ് പ്രദേശവാസികൾ ഷെരീഫ് മരിച്ചു കിടക്കുന്നത് കണ്ടത്. വടക്കാഞ്ചേരി പൊലീസ് സംഭവ സ്ഥലത്ത്‌ എത്തി അന്വേഷണമാരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *