ചാവക്കാട്:എടക്കഴിയൂർ പ്രവാസികളുടെ
കൂട്ടായ്മയായ”എനോറ” ഒമാനിലും തുടക്കം കുറിച്ചു.വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന എടക്കഴിയൂർ നിവാസികളുടെ കൂട്ടായ്മയായ എനോറ (എടക്കഴിയൂർ നോൺ റെസിഡന്റ്‌സ് അസോസിയേഷൻ) ൻ്റെ പ്രവർത്തനം ഒമാനിലേക്കും വ്യാപിപ്പിച്ചു.
എടക്കഴിയൂർ എന്ന സ്വന്തം നാട്ടിൽ നിന്ന് പ്രവാസ ലോകത്തേക്ക് ചേക്കേറിയ ഒരു കൂട്ടം പ്രവാസികളുടെ നാട്ടുനന്മ വിളിച്ചോതുന്ന സൗഹൃദ കൂട്ടായ്മയാണ് എനോറ.2004-ൽ യുഎഇയിലും 2014-ൽ ഖത്തറിലും രൂപംകൊണ്ട എനോറ 2025 ഒക്ടോബർ രണ്ടിനാണ് ഒമാനിൽ രൂപീകരിച്ചത്.മസ്കറ്റിൽ നടന്ന പ്രഥമ ജനറൽബോഡി യോഗത്തിൽ സീനിയർ മെമ്പർ മുഹമ്മദുണ്ണി ഹാജി ഉദ്ഘാടനം ചെയ്തു.ഒമാൻ തൃശൂർ ഓർഗനൈസേഷൻ (OTO) പ്രസിഡന്റ് നസീർ തിരുവത്ര, ബഷീർ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു. തുടർന്ന് സീനിയർ അംഗം അസീസ് കൂട്ടായ്മയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു.2024ൽ ബോഡി ബിൽഡർ മിസ്റ്റർ ഒമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട
എടക്കഴിയൂർ സ്വദേശി അനഫി എനോറയുടെ ഔദ്യോഗിക ലോഗോ പ്രകാശനം നിർവഹിച്ചു.എനോറ ഒമാന്റെ അംഗത്വ വിതരണം സീനിയർ മെമ്പർ മുഹമ്മദുണ്ണിഹാജിക്ക് നൽകി കൊണ്ട് തുടക്കമായി.യോഗത്തിൽ പ്രസിഡണ്ട് അൻവർ വളയം തോട് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അബ്ദുൽ റൗഫ് എൻ കെ സ്വാഗതവും ട്രഷറർ ഹാരിസ് കബീർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ :രക്ഷാധികാരികൾ –
മുഹമ്മദുണ്ണി ഹാജി , അസീസ്, ബഷീർ, അയമു .ഉപദേശക സമിതി ചെയർമാൻ –
നസീർതിരുവത്ര.പ്രസിഡന്റ് – അൻവർ വളയംതോട്,വൈസ് പ്രസിന്റുമാർ – മുനീർ അലി, നിഷാദ്,ജനറൽ സെക്രട്ടറി – അബ്ദുൽ റൗഫ് എൻ കെ,
ജോയിന്റ് സെക്രട്ടറിമാർ- അഫ്സൽ, അക്ബർ ട്രഷറർ -ഹാരിസ് കബീറിർ,
കോ-ഓർഡിനേറ്റർമാർ – മുഹമ്മദ് എടക്കഴിയൂർ , റഹീം കാറ്റിന്റെഅകത്ത്, ഷെമീം രായമരക്കാർ.
എക്സിക്യൂട്ടീവ് അംഗങ്ങൾ – ജിംഷർ, നാദിർ, ജെഫിൻ, അഷ്‌റഫ് ലബ്ബ, മുസ്തഫ, മിഷാൽ, ഹസീബ്, ഫായിസ്, ഷമീർ, ഷമീർ ഫസൽ എന്നിവരെ തെരഞ്ഞെടുത്തു
എടക്കഴിയൂർ പ്രവാസികളുടെ കൂട്ടായ്മ”എനോറ” ഒമാനിലും തുടക്കം കുറിച്ചു
