ബസ്സിലും ട്രെയിനിലും മോഷണം; തമിഴ് സംഘത്തിലെ യുവതി അറസ്റ്റിൽ

ചാവക്കാട്:ബസ്സിലും,ട്രെയിനിലും യാത്ര ചെയ്ത് യാത്രക്കാരുടെ ആഭരണങ്ങളും,വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തുന്ന തമിഴ് സംഘത്തിലെ യുവതിയെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട് കോയമ്പത്തൂർ ആട്ടപ്പാളയം സ്വദേശി കുമാർ ഭാര്യ മീനാക്ഷി(39)യെയാണ് ചാവക്കാട് എസ്‌ ഐ സെസിൽ ക്രിസ്ത്യൻരാജ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.ഇന്ന് രാവിലെ 9 മണിയോടെ കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബനാസിനി ബസ്സിൽ യാത്ര ചെയ്തിരുന്ന ഒരുമനയൂർ മുത്തമ്മാവ് സ്വദേശിനിയുടെ ബാഗിൻ്റെ സിബ്ബ് തുറന്ന് പേഴ്സ് എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട അവർ ബഹളം വെച്ചതിനെ തുടർന്ന് ബസ്സിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ യാത്രക്കാരും,ബസ് ജീവനക്കാരും ചേർന്ന് തടഞ്ഞ് വെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു.കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയും,തുടർന്ന് കൂടുതൽ അന്വേഷണത്തിൽ പ്രതിക്കെതിരെ സമാന കുറ്റത്തിന് ഒല്ലൂർ,കൊടകര,ആലുവ,കൊട്ടിയം എന്നീ സ്റ്റേഷനുകളിലായി നാലുകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ് സിപിഒമാരായ അനിത,സന്ദീപ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *