ചാവക്കാട്:ഡിസംബർ15,16 തിയ്യതികളിൽ നടക്കുന്ന ഭാരതീയ വിദ്യാനികേതൻ തൃശൂർ ജില്ലാ കലോത്സവത്തിന്റെ പ്രധാന വേദിയുടെ കാൽനാട്ട് കർമ്മം വാസ്തു പൂജയോടെ നടന്നു.
തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ രാവിലെ നടന്ന ചടങ്ങിന് അനൂപ് ശാന്തി കാർമ്മികത്വം വഹിച്ചു. കലോത്സവ കൺവീനർ പ്രിയ മധു,ജനറൽ കോർഡിനേറ്റർ റ്റി. വി വിശ്വനാഥൻ,പ്രോഗ്രാം കൺവീനർമാരായ എൻ.എ അഞ്ജു,കെ.ബി സബിത, കോർഡിനേറ്റർ ധന്യ ജയറാം, സബ് കമ്മിറ്റി കൺവീനർ മാരായ കെ.മനീഷ്,കെ.എം രാജീവ്,പി.എസ് ദിലീപ്,ഷാജി പി രാജൻ,പ്രോഗ്രാം സഹകോർഡിനേറ്റർ പി.മിറാജ് എന്നിവർ നേതൃത്വം നൽകി.
