ഗുരുവായൂർ നഗരസഭ ടൌൺഹാളിൽ ലോകകപ്പ് ഫുട്ബോൾ പ്രദർശനം നഗരസഭ നേരിട്ട് നടത്തണം

ഗുരുവായൂർ: നഗരസഭയുടെ നേത്വത്വത്തിൽ ലോകകപ്പ് ഫുട്ബോൾ മത്സരം ഇന്ദിരാഗാന്ധി ടൌൺഹാളിൽ ബിഗ് സ്ക്രീനിൽ പ്രദർശനം നടത്തണമെന്ന് ഡി സി സി മെമ്പർ ഒ കെ ആർ മണികണ്ഠൻ ആവശ്യപ്പെട്ടു. ഫുട്ബോൾ പ്രേമികളുടെ ആവേശമായ ലോകകപ്പ് മത്സരങ്ങൾ വലിയ സ്ക്രീനിൽ കാണുവാനുള്ള അവസരം ഇല്ലാതാക്കരുത്. ഇത് സംബന്ധിച്ച് വിവിധ യുവജന കൂട്ടായ്മകളെയും വിവിധ യുവജനപ്രസ്ഥാനങ്ങളെയും ഉൾപ്പെടുത്തി വിപുലമായ അടിയന്തിര യോഗം ചേർന്ന് പ്രദർശനം നടത്തുവാനുള്ള നടപടികൾ സ്വീകരിക്കണം.നഗരസചെയർപേഴ്സൺ പിൻസീറ്റ് ഡ്രൈവിംങ് നടത്തുന്നവരുടെ വാക്കുകൾക്ക് കാതോർക്കാതെ ധൈര്യപൂർവ്വം മുന്നോട്ട് വന്ന് പ്രദർശനം ബിഗ് സ്ക്രീനിൽ ഭംഗിയായി നടത്തണമെന്നും മണികണ്ഠൻ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *