വടക്കേക്കാട് നാലാംകല്ലിൽ അറേബ്യൻ മീറ്റ് സെന്ററിന്റെ ഗ്ലാസ് ഡോർ തകർത്തു

പുന്നയൂർക്കുളം:വടക്കേക്കാട് നാലാംകല്ലിൽ അറേബ്യൻ മീറ്റ് സെന്ററിന്റെ ഗ്ലാസ് ഡോർ തകർത്തതായി പരാതി.
അണ്ടത്തോട് സ്വദേശി നടുവിൽ പാട്ട് രാമാട്ട് വീട്ടിൽ റഫീക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൻ്റെ ഗ്ലാസ് ഡോർ ആണ് എറിഞ്ഞു തകർത്തിട്ടുള്ളത്.ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് ഗ്ലാസ് പൊട്ടിക്കിടക്കുന്നത് കണ്ടത്. ഗ്ലാസ്‌ തകർക്കാൻ ഉപയോഗിച്ച കല്ലുകളും ഡോറിൻ്റെ ചില്ലു കഷ്ണങ്ങളും കടക്കുള്ളിൽ ചിതറി കിടക്കുന്ന അവസ്ഥയിലാണ്.സമീപത്തെ നിരീക്ഷണ ക്യാമറ പരിശോധിച്ചതിൽ കാറിൽ എത്തിയാണ് ആക്രമി ഗ്ലാസ്‌ തകർത്തിട്ടുള്ളതെന്ന് മനസിലായിട്ടുണ്ട്. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങൾ സഹിതം ഉടമ വടക്കേക്കാട് പോലീസിൽ പരാതി നൽകി. റഫീക്കിന്റെ  കടയിൽ ജോലി ചെയ്തിരുന്ന അകലാട് സ്വദേശി മുനീറാണ് സംഭവത്തിന് പിന്നിലെന്ന് ചൂണ്ടി കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്.മുൻപ് റഫീക്കിന്റെ രണ്ട് വാഹനങ്ങൾ തന്റെ സമ്മതമോ അറിവോ കൂടാതെ എടുത്തു കൊണ്ടു പോയി വിൽക്കുകയോ പണവും വെക്കുകയും ചെയ്തതായും ഇതിനെതിരെ പരാതി നൽകിയതിൻ്റെ വൈരാഗ്യമാണ് തന്റെ സ്ഥാപനത്തിനെതിരെ അക്രമം നടത്തിയതിനു പിന്നിലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്കിയിട്ടുള്ളത്

കൂടുതൽ ദൃശ്യങ്ങൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *