അഞ്ഞൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് ലൈംഗിക ചൂഷണത്തിന് ശ്രമിച്ച സംഭവത്തിൽ അഞ്ഞൂർ സ്വദേശി അറസ്റ്റിൽ. തൊഴിയൂർ വലിയ പറമ്പിൽ ചന്ദ്രൻ (59) നെയാണ് വടക്കേക്കാട് ഇൻസ്പെക്ടർ എം.കെ രമേഷിൻ്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.കഴിഞ്ഞ മാർച്ച് മാസം മുതൽ ഓഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളിലെ ഒരു ദിവസമാണ് പ്രതി പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയിട്ടുള്ളത്. പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തിൽ ഇൻസ്പെക്ടറെ കൂടാതെ എസ് ഐ മാരായ ബാബു പി.പി, സാബു, എ എസ് ഐ മാരായ സുരേഷ് കുമാർ, ഷിജു, സി പി ഒ ബ്രിജിത്ത് എന്നിവരും ഉണ്ടായിരുന്നു
അഞ്ഞൂർ സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ
