കുന്നംകുളം: ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകൾ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പറപ്പൂർ എടക്കളത്തൂർ സ്വദേശി കിഴക്കുമുറി വീട്ടിൽ പ്രബിൻ(34)നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബിരുദധാരികളായ ആളുകളെ കബളിപ്പിച്ച് മൃഗശാലകൾ, എയർപോർട്ട് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് പ്രതി പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ യൂണിഫോം ധരിച്ച് പ്രതി കബളിപ്പിക്കപ്പെട്ടവരെ വീഡിയോ കോൾ ചെയ്താണ് താൻ ഫോറസ്റ്റ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചിരുന്നത്.പത്താം ക്ലാസ് തോറ്റതിനെ തുടർന്ന് പഠനം നിർത്തി പ്രതി കൽപ്പണി ജോലി ചെയ്തിരുന്നു.പലരിൽ നിന്നായി തട്ടിച്ച പൈസ ആർഭാട ജീവിതത്തിനായി ഉപയോഗിച്ചതായി പോലീസ് പറഞ്ഞു.ഇയാൾ വ്യാജരേഖകൾ നിർമ്മിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Related Posts
കണ്ടമ്പുള്ളി സ്കൂൾ വാർഷീകാഘോഷം നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു
- Ramesh Chembil
- February 9, 2024
- 0
വടക്കേക്കാട്:എ എൽ പി സ്കൂൾ (കണ്ടമ്പുള്ളി) ഞനമേങ്ങാട് ഓൾഡ് 105-ാം വാർഷികാഘോഷവും സ്ഥാപക മാനേജർ കണ്ടമ്പുള്ളി കൃഷ്ണൻ വൈദ്യർ അനുസ്മരണവും വിരമിക്കുന്ന അധ്യാപകന് യാത്രയയപ്പും നടന്നു.ചടങ്ങ് സിനിമാ നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു.വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് […]
ചാവക്കാട് വധശ്രമ കേസിൽ യുവാവ് അറസ്റ്റിൽ
- Ramesh Chembil
- April 5, 2025
- 0
ചാവക്കാട് :കടപ്പുറം ഫോക്കസ് സ്കൂൾ പരിസരത്ത് വെച്ച് സുഹൃത്തിനെ കത്രിക കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തൊട്ടാപ്പ് പുതുവീട്ടിൽ അജ്മൽ (28) നെ ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമൽ വിവിയുടെ […]
വടക്കേക്കാട് എക്സൈസ് റെയ്ഡ് ;നൂറ് ലിറ്റർ വാഷും ഒന്നര ലിറ്റർ ചാരായവും പിടികൂടി
- Ramesh Chembil
- November 7, 2023
- 0
വടക്കേക്കാട്:വടക്കേക്കാട് ഞമനേങ്ങാട് എക്സൈസ് നടത്തിയ റെയ്ഡിൽ നൂറ് ലിറ്റർ വാഷും ഒന്നര ലിറ്റർ ചാരായവുമായി ഗൃഹനാഥൻ പിടിയിൽ. ഞമനേങ്ങാട് തൊഴുപറമ്പ് സ്വദേശി തോട്ടുപുറത്ത് സിദ്ധാർത്ഥൻ (65) ആണ് പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ […]
