പുന്നയൂർക്കുളം:അണ്ടത്തോട് നാക്കോലായിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്.എടക്കര മിനി സെന്റർ സ്വദേശികളായ ആനക്കോട്ടിൽ നിഹാദ്(19), പനിച്ചാംകുളങ്ങര ഫായിസ് (18), ചങ്ങരംകുളം സ്വദേശികളായ അപർണ്ണ, അശ്വിൻ എന്നിവർക്കാണ് പരിക്ക് പറ്റിയത്.തമ്പുരാൻപടി കണ്ടുബസാർ റോഡിൽ നാക്കോല സെന്ററിൽ വെച്ച് ഇന്ന് കാലത്ത് ഒൻപത് മണിയോട് കൂടിയാണ് അപകടം.
ഒരേ ദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കുകളിൽ ഒന്ന് എ ഇ ഒ റോഡിലേക്ക് തിരിക്കുന്നതിനിടെ അമിത വേഗതയിൽ വന്ന മറ്റൊരു
ബൈക്ക് കൂട്ടിയിടിച്ചാണ് അപകടം. സാരമായി പരിക്ക് പറ്റിയ നിഹാദിനെയും ഫായിസിനെയും പുന്നയൂർക്കുളം പാലിയേറ്റിവ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിലേക്കും മറ്റു രണ്ടുപേരെ പുന്നയൂർക്കുളം ശാന്തി ആശുപത്രിയിയിലേക്കും കൊണ്ടുപോയി.
അണ്ടത്തോട് നാക്കോലയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
