ചാവക്കാട്:ചരിത്രപ്രസിദ്ധമായ മണത്തല വിശ്വനാഥക്ഷേത്രത്തിലെ മഹോത്സവം പെയ്തിറങ്ങി. തലയെടുപ്പുള്ള 19 ഗജവീരന്മാർ കൂട്ടിയെഴുന്നള്ളിപ്പിൽ അണിനിരന്നു.
രാവിലെ 4 ന് പള്ളിയുണർത്തൽ,4.30-ന് നിർമ്മാല്യം,തുടർന്ന് അഭിഷേകം,ഗണപതി ഹോമം,ഉഷപൂജ,ശീവേലി,ഉച്ചപ്പൂജ,കലശാഭിഷികം തുടങ്ങിയ വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി സി.കെ.നാരായണന്‍ കുട്ടി,മേല്‍ശാന്തി എം.കെ.ശിവാനന്ദന്‍ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.ഒമ്പതിന് ആനകളോടുകൂടിയ ശീവേലി,ഉച്ചക്ക് 3.30-ന് ക്ഷേത്രത്തിനുള്ളില്‍ ശങ്കരപുരം പ്രകാശന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യമേളത്തിന്റെ അകമ്പടിയോടെ എഴുന്നളളിപ്പ് എന്നിവ ഉണ്ടായി.വൈകീട്ട് 6.30-ന് ദീപാരാധന,6.40 മുതൽ വിവിധ ഭാഗങ്ങളിൽ നിന്നായി ഉത്സവാഘോഷ കമ്മിറ്റികളുടെ പൂരങ്ങള്‍ ക്ഷേത്രത്തിലെത്തി 8 മണിയോടെ കൂട്ടിയെഴുന്നള്ളിപ്പ് നടത്തി.ഗജവീരന്‍ വലിയപുരക്കല്‍ ആര്യനന്ദന്‍ തിടമ്പേറ്റി.കൂട്ടിയെഴുന്നള്ളിപ്പില്‍ മേള കലാരത്നം കിഴക്കൂട്ട് അനിയൻ മാരാർ,ഗുരുവായൂര്‍ ശശിമാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 151 വാദ്യകലാകാരന്‍മാരെ അണിനിരത്തി അരയാൽത്തറമേളം നടന്നു.രാത്രി 9.30-ന് ആറാട്ട് എഴുന്നെള്ളിപ്പ്,10.30-ന് ആറാട്ട് തുടര്‍ന്ന് കൊടിയിറക്കവും നടക്കുന്നതോടെ പത്ത് ദിവസമായി നടക്കുന്ന ഉത്സവാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും. ഉത്സവത്തിന്റെ കൊടിയേറ്റം നടന്ന ശിവരാത്രി ദിനം മുതല്‍ ദിവസവും വൈകീട്ട് ക്ഷേത്രത്തില്‍ കലാപരിപാടികൾ നടന്നു വരുന്നുണ്ട്
ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവം പെയ്തിറങ്ങി
