അഡ്വ.ബി ഗോപാലകൃഷ്ണൻ മോണിംഗ് വാക്ക് നടത്തി

ചാവക്കാട്:എൻ ഡി എ ഗുരുവായൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി ഗോപാലകൃഷ്ണൻ മോണിംഗ് വാക്ക് നടത്തി.രാവിലെ 7.30 ന് മണത്തല ചാപ്പറമ്പിൽ നിന്ന് ആരംഭിച്ച മോണിംഗ് വാക്ക് ചാവക്കാട് ബീച്ചിൽ സമാപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നതിനായാണ്
മോണിംഗ് വാക്ക് സംഘടിപ്പിച്ചത്.എൻ ഡി എ നിയോജകമണ്ഡലം ഇൻചാർജ് അനീഷ് ഇയ്യാൽ,ചാവക്കാട് മണ്ഡലം പ്രസിഡണ്ട് വർഷ മണികണ്ഠൻ, ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനില്‍ മഞ്ചറമ്പത്ത്, നേതാക്കളായ പ്രതീഷ്, ഗണേശ് ശിവജി , അഡ്വ.നളിനാക്ഷൻ തുടങ്ങി പാർട്ടി പ്രവർത്തകരും അനുഭാവികളും പരിപാടിയിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *