പുന്നയൂർക്കുളം:അകലാട് മൂന്നയിനിയിൽ നിറുത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ സ്കൂട്ടർ ഇടിച്ച് ഹോട്ടൽ തൊഴിലാളി മരിച്ചു. അകലാട് അഞ്ചാംകല്ല് പെരുമ്പുള്ളി മുസ്തഫ (മുത്തു(49)ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് സംഭവം. അകലാട് താഹപള്ളി റോഡ് പരിസരത്ത് ദേശീയപാത 66 ൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിലാണ് സ്കൂട്ടർ ഇടിച്ചത്. പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി റോഡരികിൽ നിർത്തി ഡ്രൈവറും സഹായിയും പുറത്തിറങ്ങിയ സമയത്ത് അകലാട് നിന്നും ജോലിസ്ഥലമായ മന്നലാംകുന്നിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു മുസ്തഫയുടെ സ്കൂട്ടർ ഇടിക്കുകയായിരുന്നു. വിന്നേഴ്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ:ഫൗസിയ. മുബഷിറ, തബ്ഷീറ, ഫിദ എന്നിവർ മക്കളാണ്.
Related Posts
രാധാകൃഷ്ണ കുറീസ് ചെയർ മാൻ പി.എസ് പ്രേമാനന്ദന് ‘ചിറ്റ്മാൻ ഓഫ് ദ ഇയർ’ പുരസ്കാരം
- Ramesh Chembil
- November 8, 2024
- 0
തൃശ്ശൂർ: ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേ ഷൻ രജതജൂബിലി സമാപനസമ്മേളനം സംസ്ഥാനചെയർ മാൻ ഡേവിഡ് കണ്ണനായ്ക്കൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് ചെയർമാൻ ബേബി മൂക്കൻ അധ്യക്ഷനായി. ചിട്ടി രംഗത്ത് 75 വർഷത്തെ പ്രവർത്തനം […]
ഇബ്രാഹിം നാസിമിന് നാടിൻ്റെ അനുമോദനം
- Ramesh Chembil
- July 24, 2024
- 0
പുന്നയൂർക്കുളം:ഹരിത കർമ്മ സേന അംഗങ്ങളെ രണ്ടാംകിട തൊഴിലാളികളായി കാണുന്ന സമൂഹം രണ്ടാം ക്ലാസുകാരനായ ഇബ്രാഹിം നാസിമിനെ കണ്ടുപഠിക്കണമെന്നും ഇത്തരം പ്രവർത്തകരെ ചേർത്തുപിടിക്കാൻ ജനങ്ങൾ തയ്യാറാവണം എന്നും എൻ കെ അക്ബർ എം എൽ എ […]
പാലപ്പെട്ടിയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു യുവാവ് മരിച്ചു.പാലപ്പെട്ടി തട്ടുപറമ്പ് സ്വദേശി തോപ്പിൽ മുനാസ് ആണ് മരിച്ചത്
- Ramesh Chembil
- February 18, 2024
- 0
പുന്നയൂർക്കുളം:പാലപ്പെട്ടി കാപ്പിരിക്കാട് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു യുവാവ് മരിച്ചു.പാലപ്പെട്ടി തട്ടുപറമ്പ് സ്വദേശി തോപ്പിൽ മുനാസ് ആണ് മരിച്ചത്.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ കാപ്പിരിക്കാട് സെന്ററിൽ ഇന്ന് പുലർച്ചെ 3 ഓടെയാണ് അപകടം നടന്നത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ […]
