ഗുരുവായൂർ:രാജ്യത്ത് ജീവിക്കാന്‍ പറ്റിയ ഏറ്റവും മികച്ച നഗരങ്ങളില്‍ ഒന്നായി ഗുരുവായൂരിനെ മാറ്റിയെടുക്കുക എന്ന പ്രഖ്യാപനവുമായി നവീന നഗരമെന്ന ആശയങ്ങളും, പദ്ധതികളും, കാഴ്ച്ചപ്പാടുകളുമടങ്ങിയതും, നഗരത്തിന്‍റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുളള 2024-25 വര്‍ഷത്തെ നഗരസഭ ബജറ്റ് ഡെപ്യുട്ടി ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അവതരിപ്പിച്ചു.ചെയര്‍മാന്‍ എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.
നഗരവാസികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിക്കാനും അവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സുസ്ഥിര സമ്പദ്ഘടന സൃഷ്ടിക്കുവാനും ഉതകുന്ന പദ്ധതികള്‍ ബഡ്ജറ്റ് മുന്നോട്ട് വെക്കുന്നുണ്ട്.ആരോഗ്യം മാലിന്യ സംസ്ക്കരണം- വനിത ശിശു വികസനം- പട്ടികജാതി ക്ഷേമം, വിദ്യാഭ്യാസ പുരോഗതി, കൃഷി മേഖലയുടെ സ്വയംപര്യാപ്തത, സുതാര്യവും മികവുറ്റതുമായ സദ്ഭരണം തുടങ്ങിയ സേവന വികസന ക്ഷേമ പ്രവര്‍ത്തനങ്ങളാല്‍ സമ്പന്നമാണ് അവതരിപ്പിക്കപ്പെട്ട ബഡ്ജറ്റ്. പരിസ്ഥിതി സംരക്ഷണം, ജല സംരക്ഷണം, പശ്ചാത്തല വികസനം എന്നിവ ഉറപ്പ് നല്‍കുന്ന ആശയങ്ങളും പദ്ധതികളും ബഡ്ജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. പാര്‍പ്പിടം കൂടിവെളളം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളെ മുന്തിയ പരിഗണനയോടെ സമീപിക്കുകയും ഈ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുളള പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുമുണ്ട്. ഭവന രഹിത നഗരസഭയെന്ന പ്രഖ്യാപിത ലക്ഷ്യം നേടാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം ബഡ്ജറ്റിലുടെ പങ്കുവെച്ചു. സമ്പൂര്‍ണ്ണ ശുദ്ധജല ലഭ്യത ബജറ്റ് ഉറപ്പ് നല്‍കുന്നു.മാലിന്യ സംസ്ക്കരണം സ്പെഷ്യല്‍ പാക്കേജ് 5 കോടി,
ആരോഗ്യ മേഖല സ്പെഷ്യല്‍ പാക്കേജ് – 5 കോടി,
ആരോഗ്യകിരണം – കൗണ്‍സിലര്‍മാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ,വീടുകളിലെ ജൈവ,അജൈവ മാലിന്യ സംസ്ക്കരണം ശാസ്ത്രീയവും കൃത്യതയോടെയും നിര്‍വ്വഹിക്കുന്നവര്‍ക്ക് വസ്തു നികുതി ഇളവ്(സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്),
ഭിന്നശേഷി വയോജന സൗഹൃദ നഗരസഭയെന്ന ആശയം പൂര്‍ത്തീകരിക്കുവാന്‍ കഴിയുന്നതും ഈ മേഖലയുടെ ആവശ്യങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും പദ്ധതികളായി ബജറ്റ് വിഭാവനം ചെയ്യുന്നതായി
നഗര സഭ ചെയർമാൻ
എം കൃഷ്ണദാസ് അറിയിച്ചു
