കാഞ്ഞാണിയിൽബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.രണ്ടു പേർക്ക് പരിക്കേറ്റു

തൃശൂർ:കാഞ്ഞാണിയിൽ
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ്
മരിച്ചു.രണ്ടു പേർക്ക് പരിക്കേറ്റു.
കണ്ടശ്ശാങ്കടവ് സ്വദേശി ചുങ്കത്ത്
വള്ളിയിൽ ജിനോ ജോൺസൻ (23)
ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി
ഒമ്പതരയോടെയായിരുന്നു അപകടം.
കാഞ്ഞാണി മൂന്നും കൂടിയ
സെന്ററിൽ വച്ച് ജിനോയും
സുഹൃത്ത് പൂവ്വത്തിങ്കൽ അഗസ്റ്റിൻ
ജോണി (24) യും സഞ്ചരിച്ചിരുന്ന
ബൈക്കും എതിർദിശയിൽ
വന്നിരുന്ന താനാപാടത്ത് വിജീഷ് (41)
എന്നയാളുടെ ബൈക്കും
കൂട്ടിയിടിക്കുകയായിരുന്നു.
അഗസ്റ്റിനും വിജീഷിനും
പരിക്കേറ്റിട്ടുണ്ട്. ഇവരെ ഗാർഡിയൻ,
ആക്ട്സ് ആംബുലൻസുകളിൽ
മദർ, ജൂബിലി മിഷൻ
ആശുപത്രികളിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *